ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിദേശ രാജ്യങ്ങളില്‍വെച്ച് 633 ഭാരത വിദ്യാര്‍ത്ഥികള്‍ മരിച്ചതായി കേന്ദ്രം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിങ് ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
സ്വാഭാവിക മരണങ്ങള്‍ക്കുപുറമെ ആരോഗ്യപരമായ കാരണങ്ങള്‍, അപകടം, ആക്രമണം എന്നിവ കൊണ്ടുള്ള മരണങ്ങളും ഇതില്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഭാരത വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത് കാനഡ, അമേരിക്ക, ബ്രിട്ടണ്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്. രാജ്യം, ആകെ മരണം, ആക്രമണം മൂലമുള്ള മരണം എന്ന ക്രമത്തില്‍: കാനഡ -172,9. അമേരിക്ക- 108,6. ബ്രിട്ടണ്‍- 58, 1. ആസ്ത്രേലിയ- 57, 1, റഷ്യ- 37. ജര്‍മനി- 24. ഇറ്റലി, ഉക്രൈയിന്‍, സൗദി അറേബ്യ- 18 വീതം. അര്‍മേനിയ, ഫിലിപ്പൈന്‍സ്, കസാഖിസ്ഥാന്‍- ഏഴ് വീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: