പത്തനംതിട്ട : തിരുവല്ല വേങ്ങലില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് ദമ്പതികള്‍ വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തുകലശ്ശേരി വേങ്ങശേരിയില്‍ വീട്ടില്‍ രാജു തോമസ് ,ഭാര്യ ലൈജു തോമസ് എന്നിവരുടെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏക മകന് ലഹരിക്ക് അടിമയായതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പിന്നീട് പൊലീസ് ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തി.വെളളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ പെട്രോളിംഗിന് പോയ പൊലീസ് സംഘമാണ് കാറില്‍ പുക ഉയരുന്നത് കണ്ടത്.
പൊലീസ് സംഘം അടുത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചു.മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന രാജു തോമസ് ഏറെക്കാലമായി നാട്ടിലാണ് സ്ഥിരതാമസം . പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കാറില്‍ വച്ച് തീ കൊളുത്തിയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: