പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയ്‌ക്ക് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായ സില വെളിപ്പെടുത്തിയതിനു പിന്നാലെ സംഭവം വിവാദമായിരുന്നു. ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റിയാണ് താരത്തെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.
26 കാരി സുന്‍കാംബ സില പങ്കെടുക്കുന്നത് 400 മീറ്റര്‍, മിക്‌സഡ് റിലേ മത്സരങ്ങളിലാണ്. നിങ്ങളുടെ രാജ്യത്ത് സംഘടിപ്പിക്കുന്ന ഒളിംപിക്‌സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു, പക്ഷേ നിങ്ങള്‍ ഹിജാബ് ധരിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല’.
ഇത്തരമൊരു അറിയിപ്പാണ് താരത്തിന് നേരത്തെ ഫ്രഞ്ച് ഒളിംപിക്‌സ് കമ്മിറ്റിയില്‍ നിന്ന് ലഭിച്ചത്.
ഇതോടെ ഉദ്ഘാടന ചടങ്ങില്‍ ടീമിന്റെ ഭാഗമായി പരേഡില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു സുന്‍കാംബ സില നേരിട്ടത്. സംഭവം ഹിജാബ് വിവാദം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വിഷയത്തില്‍ വ്യാപക ചര്‍ച്ചയുയര്‍ന്നു. ഇതോടെയാണ് ഭാഗികമായി അംഗീകരിക്കാന്‍ അധികൃതര്‍ തയാറായത്. ‘ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഒടുവില്‍ ധാരണയിലെത്തിയിരിക്കുന്നു. തുടക്കം മുതല്‍ പിന്തുണച്ചവര്‍ക്ക് നന്ദി’ വിവാദങ്ങള്‍ക്കൊടുവില്‍ സുന്‍കാംബ സില സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചു.
ഫ്രാന്‍സിലെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്‍മാര്‍ക്കും ബാധകമാണെന്നും ഇതില്‍ ഹിജാബ് വിലക്കും ഉള്‍പ്പെടുമെന്നും ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലാപ്പാര്‍ട്ടിന്റ് നിലപാടെടുത്തതാണ് സിലയ്‌ക്ക് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: