നടി സായ് പല്ലവി വീണ്ടും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ നിറയുകയാണ്. നേരത്തെ സായ് പല്ലവിയുടെ വിവാഹം രഹസ്യമായി നടന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണ വിവാഹിതനായ നടനുമായി നടി പ്രണയത്തിലാണ് എന്ന പേരിലാണ് വിഷയം ചർച്ചയാകുന്നത്.
സായ് പല്ലവിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇടയ്‌ക്കിടെ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇത്തവണ നടി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒരാളുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്നാണ് റിപോർട്ടുകൾ.
നടിയുടെ ആരാധകർ വാർത്ത തെറ്റാണെന്നാണ് പറയുന്നത്. ഈ വാർത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നിലെ വസ്തുത എന്താണെന്ന് താരം ഉടനെ പ്രതികരിക്കുമെന്നാണ് കരുതുന്നത്. നടന്‍ ആരെന്ന് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അമരൻ’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സായ് പല്ലവി. നാഗ ചൈതന്യ നായകനാകുന്ന ‘തണ്ടേൽ’, രൺബീർ കപൂറിനൊപ്പം തന്റെ കന്നി ബോളിവുഡ് ചിത്രം ‘രാമായണം’ എന്നിവയുടെ ഷൂട്ടിംഗിലാണ് സായ് .
ചെറിയ കാലയളവിനുള്ളിൽ തെന്നിന്ത്യൻ സിനിമയിൽ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ നൃത്തചുവടുകൾക്കും ഇന്നും ആരാധകർ ഏറെയാണ്. സിനിമകളിലെ നായികാ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച നായികമാരിൽ ഒരാളാണ് സായ് പല്ലവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: