കൊച്ചി: പട്ടയഭൂമിയിലെ മരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണോ എന്ന് ഹൈക്കോടതി ആരാഞ്ഞു. മുട്ടില്‍ മരുമുറി കേസില്‍ മീനങ്ങാടി പോലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതികള്‍ ഒരാളായ റോജി ആഗസ്റ്റിന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ പട്ടയഭൂമിയിലെ എട്ട് കോടി രൂപ വിലവരുന്ന 41 മരങ്ങള്‍ ഹര്‍ജിക്കാര്‍ മുറിച്ച് കടത്തിയെന്നാണ് ബത്തേരി കോടതിയുടെ പരിഗണനയിലുള്ള കേസ്. മരങ്ങള്‍ മുറിച്ച ഭൂമി വനഭൂമി അല്ലെന്നും അവിടെ നിന്ന് മരങ്ങള്‍ മുറിച്ച് വില്ക്കാന് ഉടമകള്‍ക്ക് അനുമതി നല്കിയ സര്‍ക്കാര്‍ വിജ്ഞാപനം നിലവിലുണ്ടെന്നും വില കൊടുത്താണ് മരങ്ങള്‍ വാങ്ങിയതെന്നും വനം നിയമത്തിന്റെ ലംഘനം ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: