ഷിരൂര്‍: കേരളത്തിന്‌റെ പ്രതിനിധികളെന്നവകാശപ്പെട്ട് എത്തിയവര്‍ പറഞ്ഞിട്ടാണ് അര്‍ജുനെ ആറു ദിവസം മണ്ണിനടിയില്‍ തിരഞ്ഞതെന്ന് കാര്‍വാര്‍ എം. എല്‍. എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. അര്‍ജുനെ കൂടാതെ കര്‍ണ്ണാടക സ്വദേശികളായ രണ്ടു പേര്‍രെ കൂടി കണ്ടെത്താനുണ്ട്. അവര്‍ക്കു വേണ്ടി കൂടിയാണ് തെരച്ചില്‍. ലോറി മണ്ണിനടിയില്‍ ഉണ്ടെന്നും ലോറിയുടെ ജിപിഎസ് റോഡിലാണ് കാണിക്കുന്നതെന്നും കേരളത്തിന്‌റെ പ്രതിനിധികളെന്നവകാശപ്പെട്ട് എത്തിയവര്‍ പറഞ്ഞു.ലോറിയില്‍ ആറു ദിവസം വരെ ജീവന്‍ നിലനില്‍ക്കുമെന്ന് കേരളത്തിലെ മാധ്യമങ്ങളടക്കം ഉറപ്പിച്ചു പറയുമ്പോള്‍ അത് അവഗണിക്കാനാവുമായിരുന്നില്ല. ഇതോടെയാണ് റോഡില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയതെന്ന് അദ്‌ദേഹം പറഞ്ഞു.
പുഴയില്‍ ഇന്നലെ ഒഴുക്കിന്‌റെ ശക്തി ആറ് നോട്ട്‌സിന്റെ മുകളിലായിരുന്നു. അതിനാലാണ് ഇന്നലെ ലോറി വീണ്ടെടുക്കാനായി നാവിക സേനയ്‌ക്ക് ഇറങ്ങാന്‍ കഴിയാതിരുന്നതെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.പരമാവധി മൂന്ന് നോട്ട്‌സില്‍ കൂടുതല്‍ ഒഴുക്കുള്ളപ്പോള്‍ പുഴയിലിറങ്ങുന്നത് അത്യന്തം അപകടകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: