തൊടുപുഴ: കെ.ആര്. മല്‍ക്കാനിയുടെ പത്രാധിപത്യത്തിലുണ്ടായിരുന്ന മദര്‍ലാന്‍ഡിന്റെ മാതൃകയിലാണ് ജന്മഭൂമി തുടങ്ങിയതെന്നും മദര്‍ലാന്‍ഡ് ചരിത്രത്തിന്റെ ഭാഗമായെങ്കിലും ജന്മഭൂമി ഇന്നും ഉയരങ്ങള്‍ കീഴടക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കര്‍.
മദര്‍ലാന്‍ഡിന്റെ മലയാളം മാതൃഭൂമി എന്നാണ്. ആ പേരില്‍ മറ്റൊരു പത്രം ഉണ്ടായിരുന്നതിനാലാണ് മദര്‍ലാന്‍ഡിന്റെ മലയാള പരിഭാഷയായ ജന്മഭൂമി എന്ന പേര് അന്വേഷിച്ച് കണ്ടെത്തിയത്. വര്‍ധിച്ച ആവേശത്തില്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം ജന്മഭൂമി ദിനപത്രം പുനര്‍ജനിച്ചെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴയിലെത്താനായതിലും നാരായണ്‍ജിയെ കാണാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ട്. പഴയ ആളുകളെ കാണാനും വ്യക്തിബന്ധം പുതുക്കാനും സാധിക്കുന്ന ഇത്തരത്തിലുള്ള പരിപാടി തുടരണമെന്നും ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: