പാരീസ്: ഇന്നത്തെ രാവെത്താന് കാത്തിരിക്കുകയാണ് കായികലോകമാകെ. ഒളിംപിക്സിന്റെ ഈറ്റില്ലമായ ഗ്രീസില്‍ നിന്നെത്തുന്ന ദീപനാളം പാരിസ് ഒളിംപിക്സ് 2024ന്റെ ദീപനാളമായി തെളിയുന്നത് കാണാന്‍. അതോടെ പുതിയ വേഗതയും ദൂരവുംകൊണ്ട് അളക്കുന്ന കായികോത്സവത്തിന്റെ ആവേശ മത്സരത്തിലേക്ക് കടക്കുകയാണ്. ഇന്ന് രാത്രി 11.30 മുതല്‍ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിനപ്പുറം ഇത്തവണത്തെ ഒളിംപിക്സിന്റെ ചില വസ്തുതകളിലേക്കും പ്രത്യേകതകളിലേക്കും
പാരീസിന് ഇത് മൂന്നാം ഊഴം
ഇതിന് മുമ്പ് 1900ലും 1924ലും പാരീസ് ആധുനിക ഒളിംപിക്സിന് വേദിയായിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഈ വിഖ്യാത നഗരം ലോക കായിക പൂരത്തിന് നെടുനായകത്വം വഹിക്കുന്നത്.
ആദ്യമായി പ്രൈസ് മണി
ഇത്രയും കാലം ഒളിംപിക്സ് മെഡല്‍ എന്നാല്‍ ഏതൊരു കായിക താരത്തിനും ലോകത്തേറ്റവും അഭിമാനിക്കാവുന്ന സമ്മാനമായിരുന്നു. അതിന്റെ പേരില്‍ കിട്ടുന്ന പേരും പെരുമയ്ക്കുമപ്പുറം മറ്റൊന്നും ഒരു താരത്തിനും ലഭിക്കുമായിരുന്നില്ല. ഇത്തവണത്തെ ഒളിംപിക്സോടെ കഥ മാറുകയാണ്. ചരിത്രത്തില്‍ ആദ്യമായി പ്രൈസ് മണി ഏര്‍പ്പെടുത്തിയിരിക്കുന്നു. 2.4 ദശലക്ഷം ഡോളര്‍ ആണ് ആകെ സമ്മാനത്തുകയായി നല്‍കുക.
329 ഫൈനലുകള്‍
32 കായിക ഇനങ്ങളിലായി 329 ഫൈനലുകളാണ് നടക്കുക. ആദ്യ ഫൈനല്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് വെവയ്പ്പിലൂടെയാണ്. 10 മീറ്റര്‍ മിക്സഡ് ടീം എയര്‍ റൈഫിള്‍സിലാണ് പോരാട്ടം. ഏറ്റവും കൂടുതല്‍ ഫൈനലുകള്‍ നടക്കുന്നത് ആഗസ്ത് പത്തിനാണ്. 39 ഇനങ്ങളില്‍ അന്ന് വിധി അറിയാം. വനിതകളുടെ 76 കിലോ വിഭാഗത്തിന്റെ ഗുസ്തി ആണ് അവസാന ഫൈനല്‍.
പുത്തന്‍ ഇനം
ന്യൂയോര്‍ക്കില്‍ ഉദയം ചെയ്ത ബ്രേയ്ക്കിങ് എന്ന പേരൊടുകൂടിയ നൃത്തമാണ് ഇത്തവണത്തെ പുതിയ ഇനം മത്സരം. ഇത് വരും ഒളിംപിക്സില്‍ ഉള്പ്പെടുത്തിയേക്കണമെന്ന് നിര്‍ബന്ധമില്ല. ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്, കായക് ക്രോസ്, കൈറ്റ്, സ്പോര്‍ട്ട് ക്ലൈംബിങ് എന്നിവയാണ് മറ്റ് മത്സരങ്ങള്‍.
റഷ്യന്‍ താരങ്ങള്‍
ഉക്രൈന് അധിനിവേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റഷ്യ, ബെലാറൂസിയ രാജ്യക്കാര്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാനാകില്ല. എന്നാല്‍ ഇവിടെയുള്ള താരങ്ങള്‍ക്ക് രാജ്യത്തിന്റെ ലേബല്‍ ഇല്ലാതെ മത്സരിക്കാം. വ്യക്തിഗത നിഷ്പക്ഷ അത്ലറ്റുകള്(എഐഎന്‍) എന്ന ലേബലിലായിരിക്കും ഈ താരങ്ങള്‍ മത്സരിക്കുക. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇവര്‍ക്കാര്‍ക്കും പങ്കെടുക്കാന്‍ പാടില്ലെന്നാണഅ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഓസി) വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: