പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിക്ക് സ്വിറ്റ് സര്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചലഞ്ചേഴ്സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ക്ലാസിക് റൗണ്ടില്‍ അപാരപ്രകടനം കാഴ്ചവെച്ച വൈശാലിക്ക് പക്ഷെ അതിവേഗ കരുനീക്കങ്ങളുടെ ബ്ലിറ്റ്സ് ചെസില്‍ അടിപതറി.
യുഎഇയുടെ പ്രമുഖ ചെസ് താരമായ സാലെ സാലെം ആണ് 34 പോയിന്‍റുകളോടെ ഒന്നാം സ്ഥാനം നേടിയത്. അവസാന റൗണ്ടില്‍ ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ ഡോണ്‍ചെങ്കോയോടാണ് വൈശാലി ഏറ്റുമുട്ടിയത്. ഇതില്‍ ഡോണ്‍ചെങ്കോയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ വൈശാലിക്ക് രണ്ടാം സ്ഥാനം നേടാമായിരുന്നു. പക്ഷെ ഡോണ്‍ചെങ്കോ ജയിച്ചതോടെ 27 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തെത്തി.22.5 പോയിന്‍റ് ലഭിച്ച വൈശാലി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: