ന്യൂദല്‍ഹി: കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 486 പേര് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം. കേന്ദ്രവനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ആനയുടെ ആക്രമണത്തില്‍ 124 പേരും കടുവയുടെ ആക്രമണത്തില്‍ ആറുപേരും മറ്റ് വന്യജീവികളുടെ ആക്രമണങ്ങളില്‍ 356 പേരും 2019-2024 കാലയളവില്‍ കൊല്ലപ്പെട്ടു.
വന്യജീവി ആവാസവ്യവസ്ഥയുടെ വികസനം, ആനകള്‍ക്കും കടുവകള്‍ക്കും പ്രത്യേകമായി തയാറാക്കിയ പദ്ധതികള്‍ എന്നിവ പ്രകാരം വന്യജീവികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മുള്ളുവേലി, സൗരോര്‍ജ്ജ വൈദ്യുതവേലി, കള്ളിച്ചെടി ഉപയോഗിച്ചുള്ള ജൈവവേലി, കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി ഭിത്തികള്‍ പോലുള്ള ഭൗതിക തടസങ്ങളുടെ നിര്‍മാണമടക്കം ഈ പദ്ധതികളുടെ ഭാഗമാണെന്നും മന്ത്രി അറിയിച്ചു. അഡ്വ. ഹാരിസ് ബീരാന് എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: