തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയ്ക്ക് 378 കോടിയുടെ ബജറ്റ്. 234 കോടി രൂപ വരവും 378 കോടി രൂപ ചെലവും 144 കോടി രൂപയുടെ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യ സമിതി അധ്യക്ഷന്‍ ഡോ.പി.കെ. ബിജുവാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗത്തില്‍ അവതരിപ്പിച്ചത്.
കാമ്പസ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് പാര്‍ക്ക് പദ്ധതിക്ക് 10 കോടിയും ഡാറ്റ സെന്ററിനും അന്താരാഷ്ട്ര ഹോസ്റ്റല്‍, ഗസ്റ്റ് ഹൗസ് എന്നിവയ്ക്കും 10 കോടി രൂപ വീതവും സര്‍വകലാശാല ചെയര്‍ സ്ഥാപിക്കുന്നതിന് 1.4 കോടിയും ആനിമേഷന്‍, വിഷ്വല്‍ ഇഫക്ടുകള്‍, ഗെയിമിങ്, കോമിക്സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന് 1.2 കോടിയും വകയിരുത്തി. വിളപ്പില്‍ശാലയില്‍ അന്താരാഷ്ട്ര ശാസ്ത്ര വ്യാപാര പ്രദര്‍ശന കേന്ദ്രം സ്ഥാപിക്കും. ഇതിനായി 50 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ചു. ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ക്കായി യൂണിവേഴ്സിറ്റി 10 സോഷ്യല്‍ ലാബുകള്‍ നിര്‍മിക്കും. ഇതിനായി 60 ലക്ഷം രൂപ ചെലവഴിക്കും. ഒരു കോടി രൂപ ചെലവില്‍ യൂണിവേഴ്സിറ്റി ലൈബ്രറിയും 50 ലക്ഷം രൂപ ചെലവില്‍ കിന്‍ഫ്രാ പാര്‍ക്കില്‍ യൂണിവേഴ്സിറ്റി ഐടി സോഫ്റ്റ്വെയര് ഡെവലപ്മെന്റ് സെന്ററും സ്ഥാപിക്കും.
കോഴ്സ് കാലയളവില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ച് ഉല്പന്നം പുറത്തിറക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് നല്‍കാനും തീരുമാനമായി. ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങ് ആഗസ്തില്‍ നടത്താനും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: