കോഴിക്കോട്: സംസ്ഥാന സംസ്കൃതം അക്കാദമിക്ക് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നതിനെതിരെ സംസ്കൃത അധ്യാപക ഫെഡറേഷന് പ്രക്ഷോഭത്തിലേക്ക്. സംസ്കൃതം സ്പെഷല്‍ ഓഫീസര്‍ തസ്തിക 2022 ജൂണ്‍ ഒന്നു മുതല്‍ ഒഴിഞ്ഞ് കിടക്കുകയാണ്.
ടെക്സ്റ്റ് ബുക്ക്, അദ്ധ്യാപകസഹായി നിര്‍മാണം നടക്കുമ്പോള്‍ സംസ്കൃതം റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ആളില്ല. സംസ്കൃതം പഠിക്കുന്ന എല്‍പി വിഭാഗം കുട്ടികള്‍ക്ക് കലോത്സവമില്ല. സംസ്കൃതഭാഷയോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ ആഗസ്ത് 17ന് കേരളത്തിലെ എല്ലാ ഡിഡിഇ ഓഫീസുകളിലേക്കും ധര്‍ണ്ണാസമരം സംഘടിപ്പിക്കുമെന്നും കോഴിക്കോട് ചേര്‍ന്ന കെഎസ്ടിഎഫ് സംസ്ഥാന സമിതിയോഗം പ്രഖ്യാപിച്ചു.
യോഗത്തില്‍ പ്രൈവറ്റ് വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.
പി. സനല്‍ ചന്ദ്രന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. സുരേഷ് ബാബു, ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം പ്രസിഡന്റ് സി. സുരേഷ് കുമാര്‍, ഡോ.പി. പത്മനാഭന്, എം.ഡി. ദിലീപ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: