ബെര്‍ലിന്‍: മുസ്ലിം ഭീകരവാദ സംഘടനകളായ ഇസ്ലാമിക് സെന്റര്‍ ഹാംബര്‍ഗിനും അനുബന്ധ സംഘടനകള്‍ക്കും ജര്‍മനി നിരോധനം ഏര്‍പ്പെടുത്തി. ഭീകരത പ്രചരിപ്പിക്കുന്ന, ഭീകരസംഘടനയായ ഹിസ്ബുള്ളയെയും ഇറാനെയും പിന്തുണയ്ക്കുന്ന സംഘടനയാണ് ഇസ്ലാമിക് സെന്റര്‍. നിരോധനത്തിന്റെ ഭാഗമായി ജര്‍മനിയിലെ ഇവര്‍ നടത്തുന്ന പള്ളികള്‍ അടച്ചു പൂട്ടി. ഈ സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളും ആംഭിച്ചു. ജര്‍മനിയിലെ പ്രശസ്തമായ ഇമാം അലി മസ്ജിദും (ബ്ലൂ മോസ്ക്) പൂട്ടിയവയില്‍ പെടുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തുടനീളമുള്ള ഇസ്ലാമിക് സെന്ററിന്റെ 53 വസ്തുവകകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവര്‍ ഏറെ നാളായി ജര്‍മന്‍ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നു. ഷിയാ ഭീകരവാദ സംഘടനയാണിത്. ഇവര്‍ യഹൂദ വിരുദ്ധത പ്രചരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
1953ല്‍ ഇറാന് കുടിയേറ്റക്കാര്‍ സ്ഥാപിച്ച ഇസ്ലാമിക സെന്റര്‍ അന്നുമുതല്ക്കേ ജര്‍മന്‍ അധികാരികളുടെ നോട്ടപ്പുള്ളിയാണ്. ഇറാനെ പിന്തുണയ്ക്കുന്നവരുടെ പള്ളിയായ ബ്ലൂ മോസ്ക് അടച്ചുപൂട്ടണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: