ബാലാസോര്‍: ബാലിസ്റ്റിക് മിസൈലുകളെ അടക്കം പ്രതിരോധിക്കാനും അവയെ തകര്‍ത്തെറിയാനും ലക്ഷ്യമിട്ട് ഭാരതം വികസിപ്പിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമായ ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ രണ്ടാംഘട്ട പരീക്ഷണം വിജയകരം. ഒഡിഷ ചാന്ദിപുരയിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
ഒഡിഷാ തീരത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു പരീക്ഷണം. 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളെ വരെ പ്രതിരോധിക്കാനുള്ള ശേഷി സംവിധാനത്തിനുണ്ടാകും. ഖരഇന്ധനം ഉപയോഗിക്കുന്ന രണ്ടു ഘട്ടമുള്ള മിസൈലുകള്‍ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: