ന്യൂഡല്‍ഹി: ബാങ്കുകളില്‍ പരമ്പരാഗത രീതിയിലുള്ള തട്ടിപ്പുകള്‍ കൂടിയെങ്കിലും തുക കുറഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ എണ്ണത്തിലും തുകയിലും വര്‍ദ്ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബാങ്ക് തട്ടിപ്പുകള്‍ രണ്ടിരട്ടിയോളം കൂടിയതായി കണക്കുകള്‍. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തുകയില്‍ 46% ത്തോളം കുറവുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 20223 ല്‍ 13564 വെട്ടിപ്പുകളാണ് കണ്ടെത്തിയതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 36075 ആയി. തുകയാകട്ടെ, 26127 കോടി രൂപയായിരുന്നത് 13930 കോടി രൂപയായി കുറഞ്ഞു. ഡെബിറ്റ് കാര്‍ഡ,് ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ് കൂടുതല്‍ വെട്ടിപ്പും. 2223 ല്‍ 6699 ഡിജിറ്റല്‍ തട്ടിപ്പുകളാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഇത് 29082 ആയി. ഈ ഗണം തട്ടിപ്പില്‍ ഉള്‍പ്പെട്ട തുക 277 കോടിയായിരുന്നത് 1457 കോടി രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: