ന്യൂദല്‍ഹി: പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കമെന്ന വാര്‍ത്ത പ്രചരിപ്പിച്ച കേരളത്തിലെ മന്ത്രിയോട് തന്നെ അക്കാര്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഇത്തരം അഭ്യൂഹങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്നും മന്ത്രി വിവരിച്ചു. മന്ത്രിയാണ് പറഞ്ഞത് എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോഴാണ് മന്ത്രിക്ക് എവിടെ നിന്ന് ഈ വിവരം കിട്ടി എന്ന് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകനോട് അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടത്. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു കേന്ദ്രമന്ത്രിയുടെയും മാധ്യമപ്രവര്‍ത്തകന്റെയും ഈ വാദപ്രതിവാദം നടന്നത്.
പാലക്കാട് ഡിവിഷന്‍ വിഭജിക്കുമെന്ന് മനോരമയും മന്ത്രി അബ്ദുറഹിമാനും
നേരത്തെ മനോരമ ടെലിവിഷനും ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നു. റെയില്‍വേ സഹമന്ത്രി വി. സോമണ്ണ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനാണ് ശ്രമമെന്നും മനോരമ ടെലിവിഷന്‍ ആരോപിച്ചിരുന്നു. പാലക്കാട് ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാനും പ്രസ്താവിച്ചിരുന്നു.
കോണ്‍ഗ്രസ് കേരളത്തിന് നല്‍കിയതിനാല്‍ റെയില്‍വേ വികസനത്തിന് പത്തിരട്ടി മോദി സര്‍ക്കാര്‍ നല്‍കി
ഇത്തവണ കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. യു പി എ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യു പി എ കാലത്തേക്കാൾ 8 ഇരട്ടി വിഹിതം ഇത്തവണ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ എല്ലായിടത്തും 100 ശതമാനം വൈദ്യുതിവത്കരിച്ചെന്നും അദ്ദേഹം വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: