‘രാമചന്ദ്രപ്രഭോ, അങ്ങ് യജമാനന്. ഞാന്‍ ഭൃത്യന്! ദര്‍ശന മഹിമയില്‍ അങ്ങ് പരമാത്മാവ്, ഞാന്‍ ജീവാത്മാവ്! അദൈ്വത വിചാരത്തില്‍ അങ്ങുതന്നെ ഞാന്‍, ഞാന്‍ തന്നെ അങ്ങ്.’ രാമനു മുന്നില്‍ അറിവിന്റെ അമൃതധാരയൊഴുക്കുന്ന ആഞ്ജനേയന് ഇതിഹാസത്തിന്റെ നിറച്ചാര്‍ത്തില്‍ ശിരസ്സുയര്‍ത്തുന്നു. രാവണന് നല്കുന്ന സദുപദേശം ഉപനിഷദ് സത്യങ്ങളുടെ പ്രകാശകിരണങ്ങള്‍ തന്നെ.
‘ജഡമഖില ജഗദിമേനിത്യമറിക നീ
ജന്മ ജരാ മരണഭീതി ദുഖാന്വിതം
അറിവതിനു പണി പരമപുരുഷമറിമായങ്ങ
ളാത്മനാത്മനാ കണ്ടു തെളിക നീ
പരമഗതി വരുന്നതിന് പരമൊരുപദേശവും
പാര്‍ത്തു കേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാന്‍’
ഭഗവദ് തത്ത്വമുള്ക്കൊണ്ട മഹാമാര്‍ഗ്ഗം ഉപദേശിച്ച് പാപിയായ രാവണന് മോക്ഷമാര്‍ഗ്ഗം തെളിച്ചുകാട്ടുന്ന രാമദൂതന് ഇവിടെ ഗുരുരൂപം പ്രാപിക്കുന്നു. കര്‍മ്മ വീരത്താല്‍ സ്വയം ഇതിഹാസമാവുകയാണ് ഹനുമാന്. രാമായണം മഹാബോധിയുടെ ഉച്ചിയില്‍ രാമമന്ത്രം പൊഴിച്ച് ഹിമാദ്രികൂടത്തില് ചിരഞ്ജീവി പദത്തില്‍ തപം ചെയ്യുമ്പോഴും രാമായണ പാരായണം ഉയരുന്നിടങ്ങളില്‍ പോയി ആത്മഹൃദയമര്പ്പിക്കുന്ന രാമദൂതന് ഭക്ത ശിരോമണികളുടെ കൊടിയടയാളമാണ്.
‘ഉല്ലംഖ്യ സിന്ധോ സലിലം സലീലം
യഃ ശോക വഹ്നീം ജനകാത്മജായാഃ
ആദായ തേനൈവ ദദാഹലങ്കാം
നമാമിതം പ്രാഞ്ജലിരാഞ്ജനേയം’
ആ യോഗവൈഭവത്തിന്റെ സ്തുതിഗീതം ധന്യധന്യമാണ്. അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ലങ്കാഗോപുരങ്ങളാണ് ഹനുമാന് ചുട്ടെരിക്കുന്നത്. സര്‍വ്വൈശ്വര്യ സാമഗ്രികളായി എണ്ണുന്നതെന്തും ഭൂതിയില്‍ തുടങ്ങി ഭൂതിയില്‍ അവസാനിക്കുന്നുവെന്ന വേദാന്തതത്ത്വമാണ് സുന്ദരകാണ്ഡത്തിന്റെ വിഭൂതി. വൈരാഗ്യത്തിന്റേയും തീവ്രസാധനയുടേയും മുമുക്ഷുമാര്ഗ്ഗമാണ് ലങ്കാപുരിയിലെത്തിയ ഹനുമാന്റെ സീതാന്വേഷണ യാനം. ആത്മാന്വേഷണാന്ത്യം മായ നീങ്ങി പ്രകൃതിതത്ത്വം പ്രത്യക്ഷപ്പെടുന്നു. പ്രകൃതിസ്വരൂപിണിയായ സീതാദേവിയുടെ ദര്‍ശനപുണ്യം ഇങ്ങനെയാണ് രാമകിങ്കരന്മാര്‍ കരസ്ഥമാക്കുന്നത്. ജ്ഞാനഭക്തിയുടെയും സഹനശക്തിയുടേയും സദ്ഫലമാണത്. രാമായണത്തിനും സീതായനത്തിനുമപ്പുറം ഹനൂമദയനമായി വിരചിക്കപ്പെടുകയാണ് സുന്ദരകാണ്ഡം.
വാക് ശുദ്ധി, മനഃശുദ്ധി, കര്‍മ്മ ശുദ്ധി, ജ്ഞാന ശുദ്ധി എന്നിവ ഹനുമാന്റെ സ്വത്വത്തെ പൂര്‍ണ്ണപുണ്യത്തില്‍ എത്തിക്കുന്നു. അമൃതാത്മകവും ദൈവീകവുമായ ത്യാഗസമൃദ്ധിയാണ് ആ ഉള്ളം. ആ ഉള്ളത്തിനുള്ളിലാണ് സീതാരാമന്മാരുടെ ആസ്ഥാനം. ധ്യാനവും ജപവും സ്വാധ്യായവും സദ്സംഗവുമാണ് ഹനൂമദ് ഭക്തിയെ നിസ്വാര്‍ത്ഥ സ്നേഹഗംഗയാക്കുന്നത്. ആര്‍ത്തനും ജിജ്ഞാസുവും അര്‍ത്ഥാര്‍ത്ഥിയും ജ്ഞാനിയുമായി ഭക്തരെ തരംതിരിക്കുന്ന ആത്മീയ സമീക്ഷയ്ക്ക് അതീതമായ മഹത്വമുദ്രയാണ് ഹനൂമദ്ഭക്തി. ഭക്തനും ഭക്തവല്സത്സലനും അതീതപ്പൊരുളിലലിയുന്ന മുഹൂര്‍ത്തമാണത്. ഹനൂമാന് സന്ദര്‍ഭാനുസാരിയായി സ്വേച്ഛപ്രകാരം ആകാരസിദ്ധിയുണ്ടെന്നു കാണുന്നത് അതിശയോക്തിയല്ല. ശിവചൈതന്യം ശിവമാര്ഗ്ഗത്തിലൂടെ ശിവോഹം എന്ന ജ്ഞാനപ്രാപ്തിയില്‍ എത്തുമ്പോഴാണ് ഹനൂമാന്റെ പൂര്ണ്ണാകാരപ്രഭ ദര്‍ശനീയമാവുന്നത്. വ്യായാമക്കളരിയില്‍ പ്രതിഷ്ഠിക്കേണ്ട ഗുസ്തിക്കാരനല്ല കായശക്തിയുടേയും യോഗവിദ്യയുടേയും അഭേദപ്പൊരുളാണ് മാരുതി. വിവേകാനന്ദസ്വാമികള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചാരാധിച്ച യോഗശക്തി രൂപങ്ങളിലൊന്ന് ആഞ്ജനേയനായിരുന്നു.
മുനിയെപ്പോലും നിസ്സാരമാക്കുന്ന പ്രേമഭക്തിയുടെ പ്രവാചകനാണ് ഹനൂമാന്. ആ ചിരഞ്ജീവിത്വം ജീവിതകാമനയുടെ ഫലസിദ്ധിയല്ല, രാമനാമ മഹിമാവിനെ അനുനിമിഷം പാടിപ്പുകഴ്ത്താനുള്ള വരസിദ്ധിയാണ്. ‘ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!’ എന്ന ഉപനിഷദ് വാക്യത്തിന്റെ സത്യസാരം തന്നെയാണ് സീതാന്വേഷണ സന്ദര്‍ഭത്തില്‍ ജാംബവാന് ഹനുമാന്റെ കാതിലോതുന്നത്.ഉള്ളിലുറങ്ങുന്ന ജീവാത്മചൈതന്യത്തിന്റെ അരണി ആളിക്കത്തിയപ്പോഴാണ് ഹനൂമാന് സ്വയം തിരിച്ചറിയുന്നത്. ആത്മസ്വരൂപത്തിന്റെ അറിവിലാണ് രാമദൂതന്റെ സമുദ്രലംഘനം. സംസാരസാഗരം കീഴടക്കി മുക്തിയിലേക്കുള്ള പ്രവേശം തന്നെയായിരുന്നു അത്. മൈനാകം ഒരുക്കുന്ന വിശ്രമച്ഛായയും സുരസയുടെ വഴിതടയലും സിംഹികയുടെ ഛായാഗ്രഹണവും ലങ്കാലക്ഷ്മിയുടെ പ്രഹരവും ഹനുമാനില്‍ ഉണര്ന്നുണ്മ വിടര്‍ത്തിയ ധൃതി, ദൃഷ്ടി, മതി, ദാക്ഷ്യം എന്നീ ചതുര്ഗുണങ്ങളും മതിയിരുന്നു. കീര്‍ത്തനത്തിന്റെ മാന്ത്രിക പശ്ചാത്തലത്തിലായിരുന്നു ആഞ്ജനേയന്റെ ദൗത്യനിര്‍വ്വഹണം.
രാമചരിത വിവരണത്തിനു ശേഷം അംഗുലീഭൂഷണമായ രാമമോതിരം ഹനൂമാന് സീതയ്ക്ക് അടയാളമായി നല്കി. ‘എന്റെ ചുലിലിരുന്നുകൊള്ളൂ, ഒറ്റച്ചാട്ടത്തിന് സമുദ്രം കടക്കാം.’ സ്വാമിഭക്തി നിറഞ്ഞ ഊര്‍ജ്ജസംഭരണിയായ ആ ഹൃദയത്തില്‍ നിന്നാണ് ഈ കരുത്തുറ്റവചനം. മാതൃകായോഗ്യനായ ദൂതന്റെ ധര്‍മ്മ കര്‍മ്മ നിയമങ്ങളിലും കര്ത്തവ്യനിഷ്ഠകളിലും അതുല്യനാണ് വായുപുത്രന്. ഹനൂമാന് അനുഷ്ഠിച്ച ഈ മഹിതകര്മ്മം ഭൂമിയില്‍ മറ്റൊരാള്‍ക്കും എളുതല്ല എന്നു പറഞ്ഞുകൊണ്ടാണ് രാമന് ദൂതനെ ആലിംഗനം ചെയ്യുന്നത്. ഇത് സര്‍വസ്വദാനം തന്നെയെന്നും രാമന് ഉണര്‍ത്തിക്കുന്നു.
സീതാന്വേഷണാര്‍ത്ഥം സുഗ്രീവനുമായുണ്ടാക്കിയ സഖ്യത്തിനു പിന്നില്‍ ആ ധൈഷണിക പ്രഭാവമായിരുന്നു. മൃതസഞ്ജീവനിയുള്ള ഋഷഭാദ്രി കൈയിലെടുത്ത് പറക്കുന്ന ഹനൂമാന്റെ നേര്‍ചിത്രം മൃത്യുഭയ നാശനമാണ്. സൂര്യദേവനില്‍ നിന്നു നേടിയ വേദവും വ്യാകരണശാസ്ത്രവും ആ ജീവിതത്തെ ധന്യമാക്കി. സംഗീതകുശലതയില് നാരദനെപ്പോലും ജയിച്ച സംഗീതവിശാരദനാണ് ഹനൂമാന്. ഭക്തിമുക്തിയുടെ ആ വീര ചരിതം കര്മ്മയോഗകാണ്ഡം തന്നെ.(തുടരും). തികതയുടെ ഭാരതീയാവിഷ്ക്കാരമാണ് രാമന്റെ രാജ്യഭാരം. പ്രപഞ്ചത്തെ മുഴുവന്‍ ഏക വ്യവസ്ഥയായി സങ്കല്പിക്കുമ്പോള് രാജ്യം ആ വ്യവസ്ഥയുടെ ആംശിക ഘടകമാകുന്നു.
രാമരാജ്യത്തിലെ ആകാശവും ഭൂമിയും മനുഷ്യനെ മനുഷ്യനാക്കാന്‍ മാടിവിളിക്കുന്നു. പ്രജ സ്വധര്മത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് രാമന് അശ്വമേധ വിജയത്തിന്റെ അമരക്കൊടി പാറിക്കാനാവുന്നത്. പ്രജയും രാമനും ഒരുപോ
ലെ രാമരാജ്യത്തിന്റെ വിജയ വൈജയന്തികളാണ്. ജനം ദേശത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുമ്പോഴാണ് അവിടെ രാമരാജ്യ പ്രതിഷ്ഠാനം നിര്‍വ്വഹിക്കപ്പെടുക. ദേശീയതയുടെ നെഞ്ചിടിപ്പില്‍ രാമന്റെ പേരിനൊപ്പം രാജ്യത്തിന്റെ കീര്‍ത്തിയും ഉണര്‍ന്ന് കേള്‍ക്കാം. സൂര്യവംശം ഉയര്‍ത്തിനിര്‍ത്തിയ രാമരാജ്യ സ്വപ്നങ്ങളുടെ കാന്തിക്ക് അസ്തമനമില്ല. രാമസാമ്രാജ്യം വാണരുളിയ ആ ധര്‍മ്മത്തിന്റെ ചെങ്കോല്‍ കാലാന്തരങ്ങളില്‍ ഭാരതം വീണ്ടെടുക്കുകതന്നെ ചെയ്യും. ഫലശ്രുതിയുടെ ദര്‍ശന സാരവും ഇതുതന്നെ.
(തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: