തിരുവനന്തപുരം: ആര്‍ട്‌സ് ആന്‌റ് സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഐകള്‍, മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും. വ്യവസായ പാര്‍ക്ക് വികസിപ്പിക്കാന്‍ തയ്യാറുള്ള കുറഞ്ഞത് 5 ഏക്കര്‍ ഭൂമിയുള്ളതോ അല്ലെങ്കില്‍ കുറഞ്ഞത് 2 ഏക്കര്‍ ഭൂമി കൈവശം വയ്‌ക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി നിര്‍മ്മിക്കാന്‍ തയ്യാറായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഡെവലപ്പര്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏല്‍പ്പിച്ച ഭാവി സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഡെവലപ്പര്‍മാരാകാം. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഭൂമി വ്യാവസായിക ഉപയോഗത്തിന് യോഗ്യമായിരിക്കും. ഇത് 2008ലെ കേരള നെല്‍വയല്‍, തണ്ണീര്‍ത്തട ഭൂമി സംരക്ഷണ നിയമത്തിന്റെ പരിധിയിലോ പരിസ്ഥിതിലോല പ്രദേശങ്ങളിലോ (ESA) തീരദേശ നിയന്ത്രണ മേഖലയിലോ (CRZ) ഒഴിവാക്കപ്പെട്ട പ്ലാന്റേഷന്‍ ഏരിയയിലോ ഉള്‍പ്പെടുന്നതാകരുതെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ സഹിതം വിദ്യാഭ്യാസ സ്ഥാപനം ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ് നടപടി ക്രമം. വൈദ്യുതി, വെള്ളം, റോഡ്, ഡ്രെയിനേജ്, ETP/CETP തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ലബോറട്ടറി, ടെസ്റ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍ സൗകര്യങ്ങള്‍ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ക്കായി ഒരു പാര്‍ക്കിന് നിബന്ധനകള്‍ക്ക് വിധേയമായി 150 ലക്ഷം രൂപ വരെ പരിധിയില്‍, ഏക്കറിന് 20 ലക്ഷം രൂപ വരെ വായ്പയായി നല്‍കും. ഈ വര്‍ഷം 25 പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ മികച്ച വ്യവസായ സംരഭങ്ങള്‍ എത്തുന്ന പക്ഷം അവയ്‌ക്ക് കൂടി അനുമതി നല്‍കുന്നത് പരിഗണിക്കും. പാര്‍ട്ട് ടൈം ജോലിയോടെ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: