ആലപ്പുഴ: ഒഡീഷയില്‍ നിന്നും ചൈനയിലേക്ക് പോവുകയായിരുന്ന എസ് എസ് ഐ റെസല്യൂട്ട് എന്ന ചരക്ക് കപ്പലില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി വിഷ്ണു ബാബുവിനെ (24) കണ്ടെത്താനുള്ള തെരച്ചില്‍ അവസാനിപ്പിച്ചതായി മലേഷ്യയിലെ മാരിടെം റെസ്ക്യൂ കോഓര്‍ഡിനേറ്റ് സെന്റര്‍ വീട്ടുകാരെ അറിയിച്ചു. പുന്നപ്ര പറവൂര്‍ വൃന്ദാവനത്തില്‍ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും ഇളയ മകനാണ് വിഷ്ണു. നാല് ദിവസം എടുത്ത് 43.5 ചതുര കിലോമീറ്റര്‍ തെരഞ്ഞിട്ടും ഒരു സൂചനയും കിട്ടിയില്ലെന്ന് കപ്പല്‍ കമ്പനി ഇമെയില്‍ വഴി വിഷ്ണുവിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 25ന് രാത്രിയാണ് വിഷ്ണുവിനെ കാണാതായത്. ചെന്നൈ ആസ്ഥാനമായ സാന്‍സായി മറൈന്‍ കാര്‍ഗോ ഷിപ്പിംഗ് കമ്പനിയുടെ ചരക്ക് കപ്പലില്‍ ട്രെയിനി വൈപ്പര്‍ ആയി മെയ് 25നാണ് വിഷ്ണു ജോലിക്ക് കയറിയത്. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ വിളിച്ചു മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. പിറ്റേന്ന് രാവിലെ കപ്പലധികൃതര്‍ വിഷ്ണുവിനെ കാണാതായി എന്ന് അറിയിക്കുകയായിരുന്നു. കപ്പലിന്റെ ഡെക്കില്‍ ചെരുപ്പുകളും അല്പം അകലെയായി കാല്‍പ്പാടുകളും കണ്ടെന്നാണ് കപ്പലധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: