കോട്ടയം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സും പ്രിന്റ് ചെയ്തു നല്‍കുന്നതിനായി കരാര്‍ കൊടുത്തിരിക്കുന്ന എറണാകുളത്തെ സ്ഥാപനം സേവനാവകാശ നിയമത്തിന്‌റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇവ എന്നു പ്രിന്‌റു ചെയ്തു കിട്ടുമെന്ന് പറയാനാവില്ലെന്നുമുള്ള വിചിത്ര മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
ആര്‍സിയും ഡ്രൈവിംഗ് ലൈസന്‍സും പ്രിന്റ് ചെയ്തു നല്‍കുന്നതു വൈകുന്നതിനെതിരെ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ വിവരാവകാശ നിയമപ്രകാരം മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയ കത്തിലാണ് ഈ മറുപടി.
സേവനാവകാശ നിയമപ്രകാരം ആര്‍സി ബുക്കും ഡ്രൈവിംഗ് ലൈസന്‍സ് അഞ്ചു ദിവസത്തിനകം അപേക്ഷകനു നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഏറെക്കാലമായി ഇതു വൈകുകയാണ്. മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സും അത്രയും തന്നെ പേര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാനുണ്ടെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: