ന്യൂഡല്‍ഹി: മെച്ചപ്പെട്ട നികുതി പിരിവും റിസര്‍വ് ബാങ്കില്‍ നിന്ന് ലാഭവിഹിതമായി ലഭിച്ച 2.11 ലക്ഷം കോടി രൂപയും അടക്കം സാമ്പത്തിക നില അനുകൂലമായി നിലനില്ക്കെതന്നെ ധനക്കമ്മി നിയന്ത്രണവിധേയമെന്ന് വീണ്ടും തെളിയിക്കാന്‍ ബജറ്റിനു കഴിഞ്ഞുവെന്ന് സാമ്പത്തിക വിദഗ്ധര്‍.
സാമ്പത്തിക അച്ചടക്കത്തിന്റെ സൂചികയായ ധനക്കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്തം ജിഡിപിയുടെ 5.1 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ലക്ഷ്യമിട്ടത്. പൂര്‍ണ്ണ ബജറ്റില്‍ അത് 4.9 ശതമാനമായി കുറക്കാന്‍ കഴിഞ്ഞു. ലക്ഷ്യമിട്ടതിലും താഴെ. ചെലവും വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മിയായി വിവക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: