തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട ചോര്‍ന്നൊലിച്ച സംഭവത്തില്‍ പുരാവസ്തു വകുപ്പിന്റെ അനാസ്ഥയ്‌ക്ക് തടയിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അറ്റകുറ്റപ്പണിക്ക് ഫണ്ട് ഇല്ലെന്ന് കാട്ടി ഒഴിഞ്ഞു മാറിയ പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സുരേഷ് ഗോപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സംഭവം പുറത്ത് അറിയാതിരിക്കാന്‍ ഗോപുരനട അകത്തു നിന്നും പൂട്ടിയിടുകയും സംഭവത്തിന്റെ ഗൗരവം പുറത്തു പറഞ്ഞ താത്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കുകയുമാണ് പുരാവസ്തു വകുപ്പ് ചെയ്തത്.
സംഭവത്തിന് പിന്നാലെയുള്ള കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ ഗോപുരനടയിലെ ചോര്‍ച്ച പരിഹരിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക