വാഷിംഗടണ്‍: യുഎസ് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജിവച്ചു. പെന്‍സില്‍വാനിയ റാലിയില്‍ മുന്‍ പ്രസിഡന്റും റിപ്ലബിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് രാജി.
2022 മുതല്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ നയിച്ചു വരികയായിരുന്നു കിംബര്‍ലി ചീറ്റില്‍ .
ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമം കിംബര്‍ലി ചീറ്റിലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് കിംബര്‍ലി ചീറ്റില്‍ തന്റെ ജീവനക്കാരെ ഇമെയില്‍ വഴി അറിയിച്ചു.
”സുരക്ഷാ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു,” അവര്‍ ചൊവ്വാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറഞ്ഞു. ‘സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, ഡയറക്ടര്‍ സ്ഥാനം ഒഴിയാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തത് ഹൃദയഭാരത്തോടെയാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: