കൊളംബോ: ഭാരതത്തിനെതിരായ ടി20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിശന ചരിത് അസലങ്ക നയിക്കും. വാനിന്ദു ഹസരങ്കക്ക് പകരമായാണ് ചരിത് അസലങ്കയെ നായകനാക്കിയത്. ടി20 ലോകകപ്പില്‍ ശ്രീലങ്കക്ക് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹസരങ്ക ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ദിനേശ് ചണ്ടിമല്‍ ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ചാമിന്ദു വിക്രമസിങ്കെയാണ് ടീമിലെ പുതുമുഖം.
ഈ വര്‍ഷം ആദ്യം ബംഗ്ലാദേശിനെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ അസലങ്ക ശ്രീലങ്കയെ നയിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായിരുന്ന അസലങ്ക ലങ്കന്‍ പ്രീ
മിയര്‍ ലീഗില്‍ ജാഫ്ന കിംഗ്സിനെ ഈ സീസണില്‍ കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന നിലയിലും മികവ് കാട്ടിയിരുന്നു. പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തതിനൊപ്പം ടി20 പരമ്പരക്കുള്ള 16 അംഗ ടീമിനെയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് ടി 20 പരമ്പരയിലുള്ളത്.
ശനിയാഴ്ച കാന്‍ഡിയിലാണ് ആദ്യ മത്സരം. ടി20 പരമ്പരക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണും ടി20 ടീമിലുണ്ട്.
ശ്രീലങ്കന്‍ ടീം: ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാത്തും നിസങ്ക, കുസല്‍ ജനിത് പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചാമിന്ദു വിക്രമാസിംഗെ മതീഷ പതിരാന, നുവാന്‍ തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: