കോഴിക്കോട്: സമഗ്രമെന്ന് ഒറ്റവാക്കില്‍ ഈ ബജറ്റിനെ വിശേഷിപ്പിക്കാന്‍ സാധിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പ്രതികരിച്ചു.
അടിസ്ഥാന സൗകര്യ വികസനം, വ്യവസായ – വാണിജ്യ മേഖലകളുടെ വളര്‍ച്ച, ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ മുന്നേറ്റം എന്നിവ ലക്ഷ്യം വച്ചുള്ള ഈ ബജറ്റ് രാജ്യത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ച് ദീര്‍ഘവീക്ഷണത്തോടെ അവതരിപ്പിച്ചിട്ടുള്ളത്. യുവാക്കളുടെയും നവസംരംഭകരുടെയും ഉന്നമനം ലക്ഷ്യംവച്ച് നൈപുണ്യ വികസന പദ്ധതികളും ഒപ്പം നവസംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള മുദ്രാവായ്പ പരിധി ഉയര്‍ത്തിയതും പ്രതീക്ഷ നല്‍കുന്നതാണ്.
രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും പ്രത്യേക ഊന്നല്‍ ബജറ്റിലുണ്ട്. കാന്‍സര്‍ മരുന്നിനുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചതും ആശ്വാസകരമാണ്. രാജ്യത്തിന്റെ നികുതി വരുമാനം ഉയര്‍ത്താനും അതേസമയം സാധാരണക്കാരന്റെ നികുതിഭാരം കുറയ്ക്കാനം ഈ ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ട്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: