കൊച്ചി : പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്കിയ നടപടി ചോദ്യം ചെയ്ത ഹര്‍ജിക്കാരനോട് വിഷയം ന്യായമാണോ എന്ന് ഹൈക്കോടതി ആരാഞ്ഞു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ്. എസ.് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്.
പുതിയ ക്രിമിനല്‍ നടപടികളുടെ ഹിന്ദി തലക്കെട്ടുകള്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ എല്ലാ നിയമങ്ങളുടെയും ആധികാരിക വാചകം ഇംഗ്ലീഷിലായിരിക്കുമെന്ന് ഭരണഘടന വ്യക്തമാക്കുന്നു. ഹിന്ദി അല്ലെങ്കില്‍ സംസ്കൃതം സംസാരിക്കാത്ത നിയമജ്ഞര്‍ക്ക് ഈ പേരുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അവര്‍ക്കിടയില്‍ ബുദ്ധിമുട്ടും അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു. അങ്ങനെ, അത് തൊഴിലിന്റെ മൗലികാവകാശങ്ങളെ ബാധിക്കുന്നുവെന്നും വാദം ഉയര്‍ന്നു.
എന്നാല്‍ അത്തരം മാറ്റങ്ങള്‍ക്ക് ഒരു നിശ്ചിത കാലയളവ് ആവശ്യമാണെന്നും ജഡ്ജിമാര്‍ പോലും പുതിയ നിയമങ്ങളുടെ പേരുകള്‍ പഠിക്കുന്നതിനായി ജുഡീഷ്യല്‍ അക്കാദമിയില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഭരണഘടനാപരമായ പദവികള്‍ വഹിച്ചിട്ടുണ്ടെങ്കിലും പാര്ലമെന്റിലുള്ളവരുടെ ജ്ഞാനത്തെ മറികടക്കണമെന്ന് അര്‍ത്ഥമാക്കരുതെന്നും കോടതി പ്രസ്താവിച്ചു. ഇംഗ്ലീഷിലുള്ള അക്ഷരങ്ങളിലാണ് പേരുകള്‍ നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് വാദിച്ചു. കേസ് അടുത്ത മാസം 29ന് പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: