ശ്രീനഗര്‍: ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. നിയന്ത്രണ രേഖ വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ലാന്‍സ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യൂ വരിച്ചത് ഇന്നലെ രാവിലെ ബട്ടാല്‍ സെക്ടറില്‍ ഫലപ്രദമായ വെടിവയ്പ്പിലൂടെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ആശുപത്രയില്‍ പ്രവശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏറ്റുമുട്ടലില്‍ നിരവധി ഭീകരരും കൊല്ലപ്പെട്ടു. അതേസമയം കുപ്വാര ജില്ലയിലും ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: