തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നിറപ്പൊലിമ പദ്ധതി പ്രകാരം ഓണവിപണി ലക്ഷ്യമിട്ട് 1250 ഏക്കറില്‍ 3350 വനിതകള്‍ പൂക്കൃഷി ആരംഭിച്ചിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്‌റെ അവകാശ വാദം. കേരളത്തിന് ഇക്കുറി സ്വന്തം പൂവും പച്ചക്കറിയും കൊണ്ട് ഓണാഘോഷം നടത്താമെന്ന് അദ്‌ദേഹം പറയുന്നു. ഒരേക്കര്‍ പൂക്കൃഷി ചെയ്യുന്നതിന് 10,000 രൂപയാണ് റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ കുടുംബശ്രീക്കു നല്‍കുന്നത്. പൂവിപണിയിലൂടെ വനിതകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനാണ് ‘നിറപ്പൊലിമ’ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 84327 കര്‍ഷക സംഘങ്ങളിലായി 3,92,682 വനിതകള്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 17635 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കി. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന നടത്തി വരുന്നു. ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതി വഴി സംസ്ഥാനത്ത് 11,30,371 കുടുംബങ്ങളില്‍ പോഷക ഉദ്യാനങ്ങളൊരുക്കാന്‍ കഴിഞ്ഞു. 88 ബ്ളോക്കുകളില്‍ ‘നേച്ചേഴ്സ് ഫ്രഷ്’ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും പെരുങ്കടവിള അണമുഖത്ത് കുടുംബശ്രീയുടെ നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: