ബെംഗളൂരു: കര്‍ണാടകയില്‍ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചിലിനായി ബുധനാഴ്ച ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ നമ്പ്യാര്‍. ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകള്‍ ആകാശത്ത് നിന്ന് നിരീക്ഷിച്ച് കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’.
സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്നാണ് ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പര്‍വതങ്ങളിലും തെരച്ചില്‍ നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി അറിയിച്ചത്. റേഡിയോ ഫ്രീക്വന്‍സിയും നിര്‍മ്മിത ബുദ്ധിയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.ഉപകരണത്തിന്റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്.
ഈ രംഗത്ത് വിദഗ്ദ്ധനായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്റെ നേതൃത്വത്തിലുളള സംഘത്തിന് തെരച്ചില്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കി. ചൊവ്വാഴ്ച സൈന്യം തെരച്ചില്‍ നടത്തിയെങ്കിലും ഗംഗാവലി നദിയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ പിന്മാറേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: