നോംപെന്‍ : കംബോഡിയയില്‍ ജോലിതട്ടിപ്പിനിരയായി കുടുങ്ങിയ 14 ഇന്ത്യക്കാരെ എംബസി രക്ഷപ്പെടുത്തി. നോംപെന്നില്‍ സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലുള്ള ഇവരെ ഇന്ത്യയിലേക്കു തിരിച്ചയയ്‌ക്കാന്‍ നടപടി തുടങ്ങി.
സൈബര്‍ ജോലിത്തട്ടിപ്പില്‍ കുടുങ്ങിയ 650 ഇന്ത്യക്കാരെയാണ് ഇന്ത്യന്‍ എംബസി ഇതുവരെ രക്ഷിച്ചത്. കംബോഡിയ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇവരെ മോചിപ്പിച്ചത്.
കംബോഡിയയില്‍ ജോലി വാഗ്ദാനം നല്‍കി യുവാക്കളെ കെണിയില്‍പെടുത്തുന്നവര്‍ക്കെതിരെ ഇന്ത്യ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികളിലൂടെ മാത്രമേ ജോലിക്കു ശ്രമിക്കാവൂ എന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: