വാഷിങ്ടണ്‍: സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ തന്നെ എതിര്‍ത്തതോടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറി. അടുത്തിടെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ബൈഡന്റെ ആരോഗ്യം സംബന്ധിച്ച് ഡെമോക്രാറ്റിക് പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് എത്തുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവരാനും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടതോടെയാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
ഞായറാഴ്ച തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ബൈഡന്റെ പ്രഖ്യാപനം. ‘നിങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും, എന്റെ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം ഞാന്‍ മാനിക്കുന്നു. അവസരത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ബൈഡന്‍ എക്‌സില്‍ കുറിച്ചു.
തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനില്‌ക്കേയാണ് ബൈഡന്റെ പിന്മാറ്റം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നു ബൈഡന്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് പ്രവര്‍ത്തകര്‍ കത്തു നല്കിയിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമര്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ബൈഡന്റെ സ്ഥാര്‍ത്ഥിത്വത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതിനൊപ്പം കമല ഹാരിസിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ചിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷണല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാ
ര്‍ത്ഥിയെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈഡനു പകരം ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
അടുത്തിടെ കമലാ ഹാരിസിന്റെയും ഉക്രൈന്‍ പ്രസിഡന്റ് വഌദിമീര്‍ സെലന്‍സ്‌കിയുടേയും പേരുകള്‍ മാറ്റിപ്പറഞ്ഞ് വിവാദമായിരുന്നു. പിന്നാലെ താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പുമായി മുന്നോട്ട് തന്നെയെന്നും ബൈഡന്‍ വ്യക്തമാക്കി. നാറ്റോ സമ്മേളനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്റെ ഈ പ്രതികരണം.
കഴിഞ്ഞമാസം 28ന് നടന്ന സംവാദത്തില്‍ ബൈഡന്‍ ദയനീയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇതോടെ ട്രംപിന് മുന്നില്‍ ബൈഡന് പിടിച്ചുനില്ക്കാനാകില്ലെന്ന കണക്കുകൂട്ടലിലാണ് ഡെമാക്രാറ്റിക് അംഗങ്ങള്‍ ബൈഡനോട് പിന്മാറാന്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: