പ്രജ്ഞാനന്ദയ്ക്ക് സ്വിറ്റ്സര്‍ലന്റില്‍ നടക്കുന്ന ബിയല്‍ മാസ്റ്റേഴ്സ് ചെസില്‍ ക്ലാസിക്കല്‍ വിഭാഗത്തില്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയ്ക്കും ശേഷം ഒരു ജയം. ക്ലാസിക്കല്‍ വിഭാഗത്തിലെ അഞ്ചാം റൗണ്ടില്‍ ആണ് പ്രജ്ഞാനന്ദ അമേരിക്കയുടെ ഗ്രാന്റ് മാസ്റ്ററായ സാം ഷാങ്ക് ലാന്റിനെ തോല്പിച്ചത്. ഇതോടെ തത്സമയ റാങ്കിങ്ങില്‍ ലോകത്തിലെ ആദ്യ പത്ത് താരങ്ങളില്‍ പ്രജ്ഞാനന്ദ ഇടം പിടിച്ചു.
ആദ്യത്തെ റാപിഡ് വിഭാഗത്തില്‍ പ്രജ്ഞാനന്ദ നല്ല പ്രകടനം കാഴ്ചവെച്ചതാണ്. എന്നാല്‍ വേഗം കുറഞ്ഞ കരുനീക്കങ്ങളുടെ കളിയായ ക്ലാസിക്കല്‍ ചെസില്‍ എത്തിയപ്പോള്‍ പ്രജ്ഞാനന്ദ അല്പം പതറി. പക്ഷെ ബിയല്‍ മാസ്റ്റേഴ്സ് ചെസില്‍ അവസാന ബ്ലിറ്റ്സിലും മറ്റും പങ്കെടുക്കണമെങ്കില്‍ അവസാന ഗെയിം പ്രജ്ഞാനന്ദയ്ക്ക് ജയിക്കേണ്ടിയിരുന്നു. അതാണ് 12ാം നീക്കത്തില്‍ അപകടകരമായ ആന്റി-ബെര്‍ലിന്‍ എന്ന അപകടം ക്ഷണിച്ചുവരുത്തുന്ന നീക്കം പ്രജ്ഞാനന്ദ നടത്തിയത്. രാജ്ഞിയെ (ക്വീന്‍) ഡി2 എന്ന കോളത്തിലേക്ക് എത്തിക്കുന്ന നീക്കമായിരുന്നു ഇത്. ഇതോടെ ഇ4 കളത്തിലെ കാലാളിനെ കുതിര കൊണ്ട് വെട്ടി സാം ഷാങ്ക് ലാന്റ്. അവിടുന്നങ്ങോട്ട് ഇരുവരും നിരവധി കരുക്കളെ വെട്ടിമാറ്റി. അത് ഒടുവില്‍ പ്രജ്ഞാനന്ദയക്ക് രണ്ടും തേരുകളും സാം ഷാങ്ക് ലാന്റിന് രണ്ട് ആനകളും (ബിഷപ്) അവശേഷിപ്പിച്ചു. വളരെ ശ്രമകരമായ ഈ എന്‍ഡ് ഗെയിമില്‍ വിജയം സാധ്യമാക്കി എന്നതായിരുന്നു പ്രജ്ഞാനന്ദയുടെ വിജയം. ഇതോടെ പ്രജ്ഞാനന്ദ 12 പോയിന്റുകളോടെ അഞ്ചാം സ്ഥാനത്താണ്. 17.5 പോയിന്റുകളുള്ള വിയറ്റ്നാം താരം ലിയെം ലെ ആണ് മുന്നില്‍. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനാണ് ലിയെം ലെ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്ററായ ഇന്ത്യന്‍ വംശജനായ അമേരിക്കയുടെ 15 കാരന് അഭിമന്യു മിശ്ര 16.5 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. 14.5 പോയിന്റോടെ ഹെയ് ക് മര്‍തിറോസിയന്‍ നാലാമതും 13.5 പോയിന്റോടെ വിന്‍സെന്റ് കെയ്മര്‍ നാലാം സ്ഥാനത്തും നില്ക്കുന്നു.
ഇതോടെ പ്രജ്ഞാനന്ദ തത്സമയ റാങ്കിംങ്ങില്‍ ലോകത്തിലെ ഒമ്പതാം നമ്പര്‍ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: