കോഴിക്കോട് : നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലെത്തും.ആരോഗ്യ മന്ത്രാലയത്തിലെ സംഘം ഉടന്‍ സംസ്ഥാനത്തെത്തുമെന്ന് കേന്ദ്രം അറിയിച്ചു.
അടിയന്തര നടപടികള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രോഗിയുടെ 12 ദിവസത്തെ സമ്പര്‍ക്കം കണ്ടെത്തി അവരെ അടിയന്തരമായി ക്വാറന്റീന്‍ ചെയ്യണം,സാമ്പിള്‍ പരിശോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കി.
മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നേരത്തെ അയച്ചിരുന്നതായി കേന്ദ്രം അറിയിച്ചു. എന്നാല്‍ രോഗിയുടെ അനാരോഗ്യം മൂലം നല്‍കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: