ജറുസലേം : യെമന്‍ ഹോദൈദ തുറമുഖത്തിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് മരണം. 87 പേര്‍ക്ക് പരിക്കേറ്റു. ഹൂതി ഭീകരരെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ പിന്തുണയോടെ ടെല്‍ അവീവില്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ഈ തിരിച്ചടി.
ഹൂതി വിമതരുടെ ആക്രമണങ്ങള്‍ക്ക് ശക്തമായി തിരിച്ചടിക്കും. ഹുതി വിമതര്‍ക്ക് ഇറാന് ആയുധങ്ങള്‍ കൈമാറിയിരുന്നത് പ്രധാനമായും ഹോദൈദ തുറമുഖം വഴിയായിരുന്നു. അറബ് രാജ്യങ്ങള്‍ക്കും ഇസ്രയേലിനുമെതിരെ ആക്രമണത്തിനായാണ് ഈ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നത്. നിരന്തരം ഹൂതി വിമതര്‍ ഉയര്‍ത്തിയ പ്രകോപനങ്ങള്‍ക്ക് മറുപടിയായാണിപ്പോള് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അറിയിച്ചു.
എഫ് 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: