തിരുവനന്തപുരം : കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ മന് കീ ബാത്ത് ക്വിസ് – മൂന്നാംസീസണ് താലൂക്ക് തല മത്സരങ്ങള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. മുന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന് പരിപാടി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്ന പ്രവര്‍ത്തനമായി പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കീ ബാത്ത് മാറിയെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
നെഹ്റു യുവ കേന്ദ്ര സംഗതന്‍ സ്റ്റേറ്റ് ഡയറക്ടര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന് ഡയറക്ടര്‍ എ.രാധാകൃഷ്ണന് നായര്‍, ചിന്മയ വിദ്യാലയ പ്രിന്‍സിപ്പാള്‍ എന്‍.ആര്.ബീന, നെഹ്റു യുവ കേന്ദ്ര ജില്ലാ ഓഫീസര്‍ സന്ദീപ് കൃഷ്ണന്, മന് കീ ബാത്ത് വിവര്ത്തകന് പള്ളിപ്പുറം ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മത്സര വിജയികളായ 24 പേര് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പരിപാടികളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: