ബെംഗളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുളള തെരച്ചില്‍ ഗംഗാവാലി പുഴയിലേക്ക്. റോഡില്‍ ഇനി തിരച്ചില്‍ തുടരില്ലെന്ന വാര്‍ത്തകളും വരുന്നുണ്ട്.
റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.എന്നാല്‍ ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ല.
ജിപിഎസ് സിഗ്നല്‍ ലഭിച്ച ഭാഗത്ത് ലോറിയില്ലെന്നാണ് തെരച്ചില്‍ നടത്തിയവര്‍ പറയുന്നത്. കരയില്‍ ലോറി ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണെന്നാണ് നിഗമനം.
മണ്ണിടിഞ്ഞു റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് പതിച്ചത്. നേരത്തെ നാവിക സേന സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു.മണ്ണിടിച്ചിലില്‍ രണ്ട് കര്‍ണാടക സ്വദേശികളെയും കാണാതായിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. വെള്ളത്തില്‍ തിരച്ചില്‍ നടത്തുക അതീവ സങ്കീര്‍ണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: