വയനാട് : ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലാ കളക്ടർ ഡിആർ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. വയനാട്ടിൽ ഇന്നലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. 45 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: