എറണാകുളം : അതിഥി തൊഴിലാളിയായ ശ്യാം സുന്ദര്‍ വാടക നല്കി താമസിക്കുന്നത് പട്ടിക്കൂട്ടില്‍. പിറവം ടൗണിലെ ധനാഢ്യന്റെ വീടിനോട് ചേര്‍ന്ന പട്ടിക്കൂട്ടിലാണ് മൂന്നു മാസമായി താമസം
ധനാഢ്യന്റെ വീടിന് പിന്നിലെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിലും അവിടെ താമസിക്കാന്‍ പണമില്ലാത്തതിനാലാണ് 500 രൂപയ്ക്ക് പട്ടിക്കൂടില്‍ താമസിക്കുന്നതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു.പട്ടിക്കൂട്ടില്‍ താമസിക്കുന്നതിന് 500 രൂപ വാടക വാങ്ങുന്നതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.
ശ്യാം സുന്ദര്‍ കേരളത്തിലെത്തിയിട്ട് നാലുവര്‍ഷമായി.പിറവത്തെത്തിയപ്പോള്‍ കയ്യില്‍ നയാപൈസയില്ല. ഈ സാഹചര്യത്തിലാണ് വീടിന്റെ ഉടമ 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നല്‍കിയതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു.
പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിനുളളില്‍ത്തന്നെയാണെന്ന് ശ്യാം സുന്ദര്‍ പറയുന്നു.പട്ടിക്ക് പുറം ലോകം കാണാന്‍ നാലുചുറ്റും ഗ്രില്ലുണ്ടായിരുന്നു. കാര്‍ഡ്ബോര്‍ഡുവെച്ച് അത് മറച്ചാണ് മഴയേയും തണുപ്പിനേയും പ്രതിരോധിക്കുന്നത്.പാചകം കൂട്ടിനകത്താണ്. കൂട് പൂട്ടാന്‍ പൂട്ടുണ്ട്.
അതേസമയം, പിറവത്ത് അതിഥി തൊഴിലാളികള്‍ ഒരുപാടുണ്ടെങ്കിലും വേണ്ടത്ര താമസ സൗകര്യമില്ലെന്നും തന്റെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ 2000 രൂപക്കും 3000 രൂപക്കുമൊക്കെ താമസിക്കുന്നുണ്ടെന്നും വീട്ടുടമ പറഞ്ഞു. കുറെ പേര് വാടക നല്കി താമസിക്കുന്നുണ്ടെന്നും ഇയാള്‍ പട്ടിക്കൂട്ടിലാണ് താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നും ധനാഢ്യനായ വീട്ടുടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: