ഗുരുവായൂര്‍: ഒരു വര്‍ഷം ആറുകോടിയിലേറെ ശ്രീഗുരുവായൂരപ്പ ഭക്തര്‍ വന്നുപോകുന്ന ഗുരുവായൂര്‍ നഗരസഭ പ്രദേശത്ത്, മിക്ക ഹോട്ടലുകളും, തട്ട് കടകളും പ്രവര്‍ത്തിക്കുന്നത് മതിയായ ശുചിത്വമില്ലാതെയാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. വേണ്ടത്ര ഗുണങ്ങളോ, അളവോ ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഹോട്ടലുകളും, തട്ടുകടകളും ഗുരുവായൂരില്‍ വര്‍ദ്ധിച്ച് വരുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി.
11 ഭക്ഷണ ശാലകള്‍ പൂട്ടാനും ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നല്കി. ശുചിത്വം പാലിക്കാതേയും, വേണ്ടത്ര രേഖകളില്ലാതേയും പ്രവര്‍ത്തിച്ചവ അടക്കം പതിനൊന്ന് ഭക്ഷണ ശാലകള്‍ അടച്ചുപൂട്ടാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ജില്ലയിലെ 247 ഭക്ഷണ ശാലകളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളത്. 65 ഹോട്ടലുകളുടെ പ്രവര്‍ത്തനം മെച്ചമല്ല.
അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും, ഭക്ഷണം വിളമ്പുന്നവര്‍ക്കും രോഗങ്ങള്‍, ശുചിത്വ കുറവ് എന്നിവയും കണ്ടെത്തിയതായി അറിയുന്നു. പലര്‍ക്കും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഇല്ലാതിരിക്കല്‍, കുടി വെള്ളത്തിന് ഗുണ നിലവാരം ഇല്ലാതിരിക്കല്‍ തുടങ്ങിയവയും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 65 ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നോട്ടീസ് നല്‍കിയതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: