മിസോറി: ഒടുവില്‍ 64 കാരിയായ സാന്ദ്ര ഹെമി അമേരിക്കയിലെ ചില്ലിക്കോത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി. 43 വര്‍ഷം തടവ് അനുഭവിച്ചതിന് ശേഷം. അങ്ങിനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സ്ത്രീയായി ഹെമി.
1980-ല്‍ മിസോറിയിലെ സെന്റ് ജോസഫില്‍ ലൈബ്രേറിയന്‍ പട്രീഷ്യ ജെസ്കയെ കൊലപ്പെടുത്തിയതിന് തെറ്റായി ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ഹെമി. ഒടുവില്‍ പില്ക്കാലത്ത് പുറത്തുവന്ന തെളിവുകള്‍ അവര്‍ക്ക് തുണയായി.
എന്നാല്‍ ജയിലില്‍ എത്തിയശേഷം ചെയ്ത ചില കുറ്റങ്ങളാണ് അവരുടെ മോചനം സങ്കീര്‍ണ്ണമാക്കിയത്. 1966-ല്‍ ജയില്‍ ജീവനക്കാരനെ ക്ഷൗരക്കത്തി ഉപയോഗിച്ച് ആക്രമിച്ചതിന് പത്ത് വര്‍ഷവും 1984-ല്‍ അക്രമം നടത്താന്‍ പ്രേരിപ്പിച്ചതിന് രണ്ട് വര്‍ഷവും ശിക്ഷ അനുഭവിക്കേണ്ടിവന്നു. അറ്റോര്‍ണി ജനറല്‍ ആന്‍ഡ്രൂ ബെയ്ലിയുടെ ശ്രമങ്ങളും മോചനത്തിന് തടസമായി. ഇനിയും മോചനത്തെ എതിര്‍ത്താല്‍ അറ്റോര്‍ണി ജനറലിനെതിരെ കോടതിയലക്ഷ്യം ചുമത്തുമെന്ന് ഒരു ഘട്ടത്തില്‍ ജഡ്ജിക്ക് ഭീഷണിപ്പെടുത്തേണ്ടിയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: