ന്യൂദല്‍ഹി: ലാത്വിയയില്‍ മലയാളി വിദ്യാര്‍ഥി ആല്ബിന് ഷിന്റോ തടാകത്തില്‍ ഒഴുക്കില്‍ പെട്ടതിനെ തുടര്‍ന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കാനായി വിദേശകാര്യ മന്ത്രാലയം ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. തെരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ലാത്വിയന്‍ പ്രതിനിധിയുമായി സംസാരിച്ചു.
കേരളത്തില്‍ നിന്ന് കിട്ടിയ പരാതികള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഉത്തര യൂറോപ്പിലെ ലാത്വിയയില്‍ മലയാളി വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇടുക്കി ആനച്ചാല്‍ അറയ്ക്കല്‍ ഹൗസില്‍ ആല്ബിന് ഷിന്റോ( 19 ) യെ ആണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടെന്നാണ് വീട്ടുകാര്‍ക്ക് കിട്ടിയ വിവരം.
എട്ട് മാസം മുമ്പാണ് മറൈന്‍ എന്‍ജിനീയറിംഗ് കോഴ്സ് പഠിക്കാന്‍ ആല്ബിന് ലാത്വിയയിലേക്ക് പോയത്. ഒപ്പമുണ്ടാണ്ടായിരുന്ന വിദ്യാര്‍ഥികളാണ് അപകടവിവരം ആല്‍ബിന്റെ വീട്ടുകാരെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: