ന്യൂദല്‍ഹി: ഭാരതത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സിലോണയുടെ ഫുട്ബോള്‍ അക്കാദമികളെ മറ്റൊരു വമ്പന്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. ആഗസ്ത് ആദ്യ ആഴ്ച്ചയില്‍ പ്രവര്‍ത്തനം തുടരും.
രാജ്യത്തെ 30 അക്കാദമികളിലായുള്ള 4500 പേര്‍ക്ക് പരിശീലകനം നല്കിക്കൊണ്ടായിരിക്കും റയല്‍ മാഡ്രിഡിന്റെ തുടക്കം. ദല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, പൂണെ നഗരങ്ങളിലായാണ് ഫുട്ബോള്‍ അക്കാദമികളുള്ളത്.
റയല്‍ മാഡ്രിഡിന്റെ ഉന്നത ഫുട്ബോള്‍ പാരമ്പര്യവും പരിശീലന രീതികളും ഭാരതത്തിലേക്ക് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ ഉദ്യമത്തില്‍ നിന്നുള്ള പ്രചോദനത്തിന്റെ ഫലമായി കഴിവുള്ള നിരവധി യുവപ്രതിഭകളെ താരങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം- പറയുന്നത് റയലിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ എമിലിയോ ബുട്രാഗ്യൂനോ. നിലവില്‍ ക്ലബ്ബിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഈ മുന്‍ താരം.
റയല്‍ മാഡ്രിഡിന്റെ ഫുട്ബോള്‍ അക്കാദമിയായ ലാ ഫാബ്രിക്കയില്‍ നിന്നാണ് ഇക്കര്‍ കാസിയസ് അടക്കമുള്ള പ്രതിഭകളുടെ വളര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: