കോയമ്പത്തൂര്‍: ഗായികയും വനവാസിയുമായ നാഞ്ചിയമ്മയുടെ ഭൂമി ചിലര്‍ കൈയേറിയതിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്കിയ സുകുമാരന്‍ എന്നയാളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അതിര്‍ത്തിയില്‍ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തി, സമൂഹമാദ്ധ്യമങ്ങളില്‍ കുപ്രചാരണങ്ങള്‍ നടത്തി ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് അറസ്റ്റ്.
ഭര്‍ത്താവിന്റെ പേരിലുള്ള ഭൂമി സ്വകാര്യ വ്യക്തി വ്യാജരേഖയുണ്ടാക്കി കൈയേറ്റം ചെയ്തെന്ന് ചൂണ്ടിക്കാണിച്ചാണ് നഞ്ചിയമ്മ കൃഷിയിറക്കല്‍ സമരത്തിനിറങ്ങിയത്. ഇതിന് നേതൃത്വം നല്‍കിയത് സുകുമാരനായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ഭര്‍ത്താവിന്റെ പിതാവില്‍ നിന്നാണ് ഭൂമി തട്ടിയെടുത്തതെന്നും, പിന്നീട് ഈ ഭൂമി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നുവെന്നും നാഞ്ചിയമ്മ ചൂണ്ടിക്കാട്ടി.
രേഖകള്‍ വ്യാജമാണെന്ന് മനസിലായതോടെയാണ് ഭൂമി തിരിച്ചുപിടിക്കാന്‍ നാഞ്ചിയമ്മ ഇറങ്ങിയത്. ടിഎല്‍എ കേസും, മിച്ചഭൂമി കേസും നിലനില്‍ക്കെയാണ് ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതെന്നും നാഞ്ചിയമ്മ പറഞ്ഞു. ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാലാണ് തുടര്‍ നടപടികള്‍ വൈകുന്നതെന്നും അട്ടപ്പാടി തഹസീല്‍ദാര്‍ ഷാനവാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: