തിരുവനന്തപുരം: റൂറല്‍ എസ്പിയുടെ സര്‍ക്കുലറില്‍ തിരുവനന്തപുരത്തെ എസ് എച്ച് ഒ മാര്‍ക്ക് അതൃപ്തി.കാപ്പാ കേസ് നിര്‍ദ്ദേശങ്ങള്‍ എസ്എച്ച്ഒമാര്‍ സ്വന്തമായി തയാറാകണമെന്നാണ് എസ്പി കിരണ്‍ നാരായണന് ആവശ്യപ്പെട്ടത്.
എസ്എച്ച്ഒമാര്‍ എഴുതുന്നത് വീഡിയോയില്‍ പകര്‍ത്തി അയക്കണമെന്നും എസ് പി സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് എസ്എച്ച്ഒമാര്‍ പറയുന്നത്.റൈറ്റര്‍മാരുടെ ജോലി എസ്എച്ച്ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്നും പരാതിയുണ്ട്.
എന്നാല്‍ സ്റ്റേഷനില്‍ റൈറ്റര്‍മാര്‍ എഴുതുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെ എസ്എച്ച്ഒമാര്‍ ഒപ്പിടാറുണ്ടെന്ന് എസ് പി കിരണ്‍ നാരായണന് പറഞ്ഞു. റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ഒഴിവാക്കുകയും ഗുണ്ടകളെ അമര്‍ച്ച ചെയ്യുകയുമാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ് പി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: