ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനെ ഇന്നും കണ്ടെത്തിയില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ശനിയാഴ്ചത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി. ഞായറാഴ്ച രാവിലെ 6.30 ന് പുനഃരാരംഭിക്കും. മഴ ശക്തമായതോടെ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ പ്രകാരമാണ് ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിയത്.
റോഡിന്റെ നടുഭാഗത്ത് മണ്ണിടിഞ്ഞുവീണിടിത്ത് വൈകിട്ടോടെ ഒരു സിഗ്നല്‍ റഡാറില്‍ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയത്. സിഗ്നല്‍ ലോറിയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും 70 ശതമാനവും യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാമെന്ന നിഗമനത്തിലാണ് റഡാര്‍ സംഘം.
സിഗ്നല്‍ ലഭിച്ച ഭാഗത്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു
അര്‍ജുനെ കാണാതായിട്ട് അഞ്ച് ദിവസമായി. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ സൈന്യത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: