കോട്ടയം: കര്‍ണ്ണാടകയിലെ ഷിരൂരിനോളമില്ലെങ്കിലും ഇടുക്കി ജില്ലയിലുമുണ്ട് മണ്ണിടിഞ്ഞ് അപകടസാധ്യതയുള്ള പാതകള്‍. മൂന്നാറിലേക്കുള്ള പ്രധാനപാതയായ കൊച്ചി ധനുഷ്കോടി ദേശീയപാതയിലും കോട്ടയം കുമളി റോഡില്‍ മുണ്ടക്കയം മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള ഭാഗങ്ങളിലും തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിലും മരങ്ങള്‍ മണ്ണിടിച്ചിലിനുംമറിഞ്ഞു വീഴാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കുന്നു. ഇതിനാല്‍ ഇടുക്കി ജില്ലയിലെ പല റോഡുകളും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനുഷ്കോടി ദേശീയപാതയില്‍ മരം വീണുുള്ള അപകടങ്ങള്‍ക്കാണ് സാധ്യത. കോട്ടയം കുമളി റോഡിലേക്ക് പാറക്കല്ലുകളും മണ്ണും അടര്‍ന്നു വീഴാന്‍ സാധ്യതയുണ്ട്. വന്മരങ്ങളും മുന്‍പ് കടപുഴകി വീണിട്ടുണ്ട്. വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുംവിധം കോട ഇറങ്ങുന്നതും പതിവാണ്. പുളിയന്മല റോഡില്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ സാധാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: