Kerala

ഷിരൂരില്‍ കൂടുതല്‍പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയന്നെ് സംശയം; റഡാര്‍ പരിശോധനയില്‍ ലോറിയുടെ സിഗ്നല്‍ കിട്ടിയിട്ടില്ലന്ന് ഐഐടി സംഘം

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്ന് കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ബന്ധുക്കള്‍

Published by

ബംഗളുരു : കര്‍ണാടക ഷിരൂരില്‍ കൂടുതല്‍പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. നാമക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ ശരവണന്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് നിഗമനം.അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി കണ്ടെത്തി.

ഹുഗ്ലിയില്‍ നിന്നും മംഗളൂരുവിലേക്ക് ലോറിയുമായി എത്തിയതാണ് ശരവണന്‍. അപകട ദിവസം രാവിലെ 7 മണിക്ക് ശരവണന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു.കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലം സന്ദര്‍ശിച്ചു.

അതേസമയം ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഐഐടി സംഘം നിഷേധിച്ചു. സിഗ്‌നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും സംഘം വ്യക്തമാക്കി. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനടിയിലുളളതിനാല്‍ റഡാറില്‍ സിഗ്‌നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.

അതേസമയം ,ക്കാരക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്ന് കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു. പരിശോധനയില്‍ അര്‍ജുനെ കുറിച്ച് യാതൊരു സൂചനയും ലഭിത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെുവന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by