പട്‌ന: ലാലു പ്രസാദ് യാദവിന്റെ സർക്കാരിന് കീഴിൽ ബീഹാറിലെ ക്രമസമാധാനം തകർന്ന നിലയിലായിരുന്നെന്നും എന്നാൽ ഇന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി.
ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ സർക്കാരിനു കീഴിൽ ക്രമസമാധാനം തകർന്നിരുന്നു. ലാലു പ്രസാദ് യാദവ് ആദ്യം ബീഹാറിലെ ജനങ്ങളോട് 15 വർഷമായി ചെയ്ത അനീതിയുടെ കണക്ക് പറയണമെന്ന് ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ അക്രമങ്ങൾ കാട്ടുന്ന കുറ്റക്കാർക്കെതിരെ ബിഹാർ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞു.
ബിഹാറിൽ ക്രമസമാധാന നില സാധാരണ നിലയിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുമായി ബിഹാർ സർക്കാർ രംഗത്തുണ്ട്. ഇപ്പോൾ ഇൻഡി ബ്ലോക്ക് നേതാക്കൾ ഒരു പ്രതിഷേധം നടത്തി തങ്ങളുടെ കറുത്ത പ്രവൃത്തികൾ മറയ്‌ക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 20 ന് ബിഹാർ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും മാർച്ചുകളും നടത്താൻ ഇൻഡി ബ്ലോക്ക് പാർട്ടികൾ തീരുമാനിച്ചതിന് പിന്നാലെയാണിത്. ബിഹാറിലെ വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെ സ്ഥാപകൻ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയുടെ കൊലപാതകത്തിന് പിന്നാലെ പ്രതിപക്ഷവും സർക്കാരും നേർക്ക് നേർ വാദ പ്രതിവാദങ്ങളിൽ ഏറ്റുമുട്ടുകയാണ്.
നേരത്തെ, വിഐപി തലവൻ മുകേഷ് സഹാനിയുടെ പിതാവ് ജിതൻ സഹാനി ദർഭംഗയിലെ വസതിയിൽ കൊല്ലപ്പെട്ടിരുന്നു. കേസിൽ അന്വേഷണം പോലീസ് കടുപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: