ന്യൂദല്‍ഹി: നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഒരു വിദ്യാര്‍ഥിനി കൂടി അറസ്റ്റിലായി. റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (റിംസ്) ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി സുരഭി കുമാരിയാണ് അറസ്റ്റിലായത്.
ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ എന്‍ജിനിയര്‍ പങ്കജ് കുമാറിനൊപ്പം കൂടി തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ക്ക് ഉത്തരങ്ങള്‍ തയാറാക്കി നല്‍കിയതാണ് സുരഭിക്കെതിരൊയ കുറ്റം. രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് സുരഭിയെ സിബിഐ കസ്റ്റഡിയിലെടുത്തത്.
മേയ് 5ന് നടന്ന നീറ്റ് പരീക്ഷയില്‍ ഹസാരിബാഗില്‍ തട്ടിപ്പുനടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തരം പറഞ്ഞുനല്‍കാന്‍ നിയോഗിക്കപ്പെട്ടതില്‍ അഞ്ചാമത്തെ ആളാണ് സുരഭിയെന്ന് സി ബി ഐഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് 4 പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ജംഷഡ്പുര്‍ എന്‍ഐടിയില്‍നിന്ന് 2017ല്‍ സിവില്‍ എന്‍ജിനിയറിംഗ് പാസായ പങ്കജ് കുമാര്‍ ആണ് ഹസാരിബാഗിലെ ദേശീയ പരീക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയില്‍നിന്ന് നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് നിഗമനം. ഇതുവരെ കേസില്‍ സിബിഐ 16 പേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: