പീരുമേട്: പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ തേയിലക്കൊളുന്ത് അരയ്ക്കുന്നതിനുള്ള യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. യന്ത്രത്തില്‍ തല കുടുങ്ങി രാജേഷിന് ഗുരുതമായി പരിക്കേറ്റു. ഉടന്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: